News Kerala

കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. കള്ളവോട്ടുകൾ, സമ്മർദ്ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ ഈ ബൂത്തുകളിൽ നടക്കാൻ സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്ന് ചേരുന്ന സമ്പൂർണ്ണ യോഗം ഈ റിപ്പോർട്ട് പരിഗണിക്കും എന്ന് കമ്മീഷൻ വൃത്തങ്ങൾ.