നിയമസഭാ തിരഞ്ഞെടുപ്പില്‍ സഭയുടെ ഇടയലേഖനമുണ്ടാകില്ല - കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സഭയുടെ ഇടയലേഖനമുണ്ടാകില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ആരുടേയും വോട്ട് ബാങ്ക് അല്ലെന്നും,ഇടയലേഖനങ്ങളിലൂടെനയിക്കുന്നതിനേക്കാള് പഠനങ്ങളിലൂടേയും മറ്റും വിശ്വാസികളെ രാഷ്ട്രീയ പ്രബുദ്ധരാക്കുകയാണ് വേണ്ടതെന്നും കര്‍ദിനാള്‍ പറഞ്ഞു. സമ്പത്തിന്റെ നീതിയുക്തമായ വിതരണം നടക്കണം,കര്‍ഷകരുടേയും,തീരദേശവാസികളുടേയും സുസ്ഥിതി ഉറപ്പാക്കണം എന്നീ ആവശ്യങ്ങളുമുണ്ട്.