News Kerala

മര്‍ദ്ദനം ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന്; കളമശ്ശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി

കൊച്ചി: ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിനാണ് സംഘം ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് കളമശ്ശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി. സഹോദരിയെ ശല്യം ചെയ്തുവെന്ന പറയുന്നത് ശരിയല്ല. തല്ലരുതെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ മര്‍ദ്ദിച്ചു. അതുകൊണ്ടാണ് നിശബ്ദനായി നിന്നത്. കഞ്ചാവ് വലിച്ച ശേഷമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് പരസ്യാക്കിയതെന്നും 17കാരന്‍ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.