News Kerala

കോവിഡ് കാലത്ത് മറ്റ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലം പരീക്ഷിക്കുന്നത് മറ്റു രോഗികളെ കൂടിയാണ്. ഹൃദ്രോഗികള്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഡയാലിസിസ് ചെയ്യേണ്ടവര്‍ എല്ലാം ആശങ്കയിലാണ്. ലോക്ക്ഡൗണ്‍ മൂലം ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റില്ല. പതിവ് ചികിത്സ പോലും ചെയ്യാന്‍ പറ്റാത്ത സാഹചര്യം. ഇത്തരം രോഗികള്‍ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് അനന്തപുരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ.ആനന്ദ് മാര്‍ത്താണ്ഡ പിള്ള വിശദമാക്കുന്നു.