News Kerala

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: ശബരീശ സന്നിധിയിലേക്ക് തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും ഒരു മണിയോടെ സംഘം യാത്ര തിരിക്കും. ആഘോഷാന്തരീക്ഷം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മൂന്നുദിവസത്തെ യാത്ര.