News Kerala

തിരുവാഭരണ ഘോഷയാത്ര: പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയില്‍ വരരുതെന്ന പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം. കീഴ്‌വഴക്കം അനുസരിച്ച് തിരുവാഭരണ ഘോഷയാത്ര നടത്താനും പന്തളം കൊട്ടാരം തീരുമാനിച്ചു. തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൊട്ടാരം തയാറാക്കി നല്‍കി.