News Kerala

തിരുവോണനിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍

തിരുവനന്തപുരം: നന്മയുടേയും സമൃദ്ധിയുടെയും ഒരുമയുടെയും ഒരു തിരുവോണം കൂടി എത്തിയിരിക്കുന്നു. മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്നതാണ് ഓണക്കാലം. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ മലയാളികള്‍ ഇനി വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലാണ്.