News Kerala

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. നിര്‍ഭാഗ്യകരമായ സാഹചര്യമാണെന്നും വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ തുടരുമെന്നും കോലഞ്ചേരിയിലെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി അറിയിച്ചു.