News Kerala

നിയമസഭ തിരഞ്ഞെടുപ്പിൽ തൊടുപുഴ ശ്രദ്ധാകേന്ദ്രമാകും

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലമാണ് തൊടുപുഴ. ജോസ് വിഭാഗം യു ഡി എഫ് വിട്ടശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും പരസ്പരം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം. പിജെ ജോസഫിന് ഇത്തവണ തൊടുപുഴ പിടിക്കുക എളുപ്പമാകില്ലെന്നാണ് ഇടത് പക്ഷം കരുതുന്നത്.