News Kerala

തോമസ് ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട്; കോടതിയെ സമീപിക്കുമെന്ന് ആലപ്പുഴ നഗരസഭ

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആലപ്പുഴ നഗരസഭ. വിരമിക്കുന്നതിനു മൂന്ന് നാള്‍ മുമ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ റീസോര്‍ട്ടിനു അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണെന്നും നഗരസഭ നേതൃത്വം ആരോപിക്കുന്നു. രഹസ്യ സന്ദര്‍ശനം നടത്തിയാണ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണമുണ്ട്.