News Kerala

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് രോഗികൾ ആകുന്നവർക്ക് വോട്ട് ചെയ്യാം; സർക്കാർ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് രോഗികൾ ആകുന്നവർക്കും നിരീക്ഷണത്തിൽ പോകുന്നവർക്കും വോട്ട് ചെയ്യാൻ അവസരം നൽകി സർക്കാർ വിജ്ഞാപനമിറങ്ങി. പോളിംഗിന്റെ അവസാന ഒരുമണിക്കൂറിൽ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്ക് നേരിട്ട് എത്തി വോട്ട് ചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പത്രികകൾ സമർപ്പിക്കപ്പെട്ടു.