News Kerala

തിരുവാഭരണം തട്ടിയെടുക്കുമെന്ന ഭീഷണി; സുരക്ഷ വേണമെന്ന് പന്തളം കൊട്ടാരം

കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയില്‍ മകരവിളക്കിന് കൊണ്ടുപോകുമ്പോള്‍ തിരുവാഭരണം തട്ടിയെടുക്കുമെന്ന് ചില സംഘടനകളുടെ ഭീഷണിയുണ്ട്. ചില പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുകളും ചില ശക്തികളും ഭീഷണി മുഴക്കിക്കഴിഞ്ഞു. അതിനാല്‍ പന്തളം കൊട്ടാരത്തിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്.