News Kerala

തൃശൂരില്‍ പുലികളിയുടെ ചമയ പ്രദര്‍ശനം ആരംഭിച്ചു

തൃശൂര്‍: തൃശൂരില്‍ പുലികളിയുടെ ചമയ പ്രദര്‍ശനം ആരംഭിച്ചു. പതിനാലാം തീയതിയാണ് പുലികളി. നാലോണ നാളില്‍ തൃശൂര്‍ നഗരം കീഴടക്കാനെത്തുന്ന പുലികള്‍ക്കണിയാനുള്ള ചമയങ്ങള്‍ക്കുള്ള നിര്‍മ്മാണം പൂര്‍ത്തിയായി. പുലിമുഖവും അരമണിയും ഉള്‍പ്പെടെയുള്ള ചമയ പ്രദര്‍ശനമാണ് ബാനര്‍ജി ക്ലബ്ബില്‍ നടക്കുന്നത്.