News Kerala

തൃശൂര്‍ പൂരലഹരിയില്‍; വടക്കുംനാഥ സന്നിധിയില്‍ വൈകിട്ട് കുടമാറ്റം

തൃശൂര്‍: 36 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂരകാഴ്ചകള്‍ക്ക് തുടക്കമായി. ഘടകപൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള വരവ് ആരംഭിച്ചു. തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് എഴുന്നള്ളത്തും തുടര്‍ന്ന് നടക്കും. വൈകിട്ടോടെ തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം നടക്കും.