News Kerala

വര്‍ണപ്പൊലിമയില്‍ ആവേശക്കുടമാറ്റം; മനംനിറഞ്ഞ് പുരുഷാരം

തൃശ്ശൂര്‍: പൂരപ്രേമികളുടെ കണ്ണും കരളുംനിറച്ച് പൂരനഗരിയില്‍ ആവേശക്കുടമാറ്റം. അണിനിരത്തിയ ഗജവീരന്‍മാരുടെ പൊലിമയും വര്‍ണക്കുടകളുടെ ദൃശ്യചാരുതയും മനസ്സിലാവാഹിച്ച് ഒരോ പൂരപ്രേമിയും മതിമറക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്കാണ് പൂരനഗരി സാക്ഷ്യംവഹിക്കുന്നത്.