News Kerala

തൃശ്ശൂർ പൂരം ചടങ്ങുമാത്രമായി നടത്താൻ ആലോചന

 തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലെത്തിച്ചേർന്നിരിക്കുകയാണ് ദേവസ്വങ്ങൾ. ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെവ്വേറെ യോഗം ചേർന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ഉൾക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം. 

Mathrubhumi News is now available on WhatsApp. Click here to subscribe.