പൂരാവേശത്തിൽ വടക്കുംനാഥ സന്നിധി, പൂര ചടങ്ങുകൾക്ക് തുടക്കമായി
പൂരാവേശത്തിൽ വടക്കുംനാഥ സന്നിധി. 36 മണിക്കൂർ നീളുന്ന പൂരചടങ്ങുകൾക്ക് തുടക്കമായി. ഘടകപൂരങ്ങളുടെ വരവറിയിച്ച് കണിമംഗലം ശാസ്താവ് അൽപ്പസമയത്തിനകം തെക്കേഗോപുരനടയിലെത്തും. രണ്ട് വർഷത്തിന് ശേഷമുള്ള തൃശൂർ പൂരം അതിഗംഭീരമാക്കാനുള്ള ആവേശത്തിലാണ് പൂരപ്രേമികൾ.