News Kerala

കാട്ടാക്കടയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് സംശയം. സ്ഥലത്ത് ആടുകളെ കടിച്ചുകൊന്നത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് വേണ്ടി വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തും.