News Kerala

വിനോദസഞ്ചാര മേഖലയിലും ചരക്ക് ഗതാഗതത്തിലും പ്രതീക്ഷയോടെ തീരുവനന്തപുരം - കാസര്‍കോട് ദേശീയ ജലപാത

 തിരുവനന്തപുരം: തിരുവനന്തപുരം - കാസര്‍കോട് ദേശീയ ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലയിലും ചരക്ക് ഗതാഗതത്തിലും കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കോവളം മുതല്‍ വര്‍ക്കല വരെയും കൊല്ലം മുതല്‍ ചാവക്കാട് വരെയുമുള്ള ഒന്നാം ഘട്ടം ഉടന്‍ യാത്രാ സജ്ജമാകും. വേളി മുതല്‍ കഠിനംകുളം കായല്‍ വരെയുള്ള സോളാര്‍ ബോട്ട് യാത്ര പ്രകൃതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ്.