News Kerala

സ്വപ്‌ന ചികിത്സ തേടിയ ആറു ദിവസം അവിടെയെത്തിയ പ്രമുഖരെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നു

തൃശൂര്‍: സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുന്നു. ചികിത്സയിലിരിക്കുമ്പോള്‍ സ്വപ്ന നഴ്‌സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണങ്ങള്‍ നഴ്‌സുമാര്‍ നിഷേധിച്ചു. ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.