News Kerala

സി.എ.ജി റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധം; സി.എ.ജി സുപ്രീം കോടതിയല്ല തോമസ് ഐസക്

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ശുദ്ധ അസംബന്ധം എഴുതിയുണ്ടാക്കിയാല്‍ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് വ്യക്തമാക്കി. സി.എ.ജി പരാമര്‍ശങ്ങള്‍ പി.എ.സി ചര്‍ച്ച ചെയ്യും മുമ്പ് ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് സി.എ.ജി വ്യാഖ്യാനിക്കുകയാണ്. ഇത്തരത്തില്‍ വ്യാഖ്യനിക്കണമെങ്കില്‍ ചില്ലറ വിവരക്കേടല്ല വേണ്ടത്. സി.എ.ജി സുപ്രീം കോടതിയല്ലെന്നും ഐസക് തുറന്നടിച്ചു.