News Kerala

ശബരിമല തീര്‍ത്ഥാടനത്തിന് യുവതികളെ അയക്കാന്‍ തയാറെടുത്ത് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടന

ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിന് യുവതികളെ അയക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകളുടെ നീക്കമുണ്ടെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ട്. വാവരു പള്ളിയിലെ പ്രവേശനം ലക്ഷ്യമിട്ടാണ് യുവതികളെ അയക്കുന്നതെന്നാണ് സൂചന. ജാഗ്രത പാലിക്കാന്‍ എ.ഡി.ജി.പി. ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറിന്റെ പതിപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയാണ് ശബരിമല തീര്‍ത്ഥാടനത്തിന് യുവതികളെ അയക്കാന്‍ തയാറെടുക്കുന്നത്.