News Kerala

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം; കോവിഡ് കാലത്തെ കൃഷ്ണ-കുചേല സംഗമം

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം. സൗഹൃദത്തിന്റെ ഉത്തമോദാഹരണമായി സൂചിപ്പിക്കുന്ന ശ്രീകൃഷ്ണും കുചേലനും ഈ കൊറോണക്കാലത്ത് കണ്ടുമുട്ടിയാല്‍ എങ്ങിനെയുണ്ടാകും. കലിയുഗത്തിലെ മഹാമാരി നിയന്ത്രണങ്ങള്‍ക്കനുസരിച്ച് കൃഷ്ണനും കുചേലനും സൗഹൃദം പങ്കിടുന്ന ആശയം നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥികളും ബന്ധുക്കളുമായ വൈഷ്ണവി വിശ്വനാഥും അനഘ ബാലകൃഷ്ണനും.