News Kerala

ജീപ്പില്‍ നിന്ന് ഒന്നരവയസുകാരി റോഡിലേക്കു തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്തു

ഇടുക്കി: രാജമലയില്‍ ജീപ്പില്‍ നിന്ന് ഒന്നരവയസുകാരി റോഡിലേക്കു തെറിച്ചു വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമമനുസരിച്ച് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.