കേരളത്തിൽ തക്കാളിപ്പനി; വാളയാർ അതിർത്തിയിൽ തമിഴ്നാട് വാഹന പരിശോധന തുടങ്ങി
കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വാഹന പരിശോധന തുടങ്ങി. കേരളത്തിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളിലുള്ളവരെയും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുവരെ സംശയാസ്പദമായ കേസുകൾ വന്നിട്ടില്ലെന്ന് കോയമ്പത്തൂരിലെ ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.