News Kerala

മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സ്‌കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഉടമകൾ

കൊല്ലം: മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് അഞ്ചൽ സ്‌കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഉടമകൾ. അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് രണ്ടു മാസത്തേക്കുമാത്രമേ റദ്ദാക്കാൻ സാധിക്കൂ. രണ്ടു മാസം കഴിഞ്ഞാലും ഇവർ തന്നെ ബസുകൾ ഓടിക്കുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വെല്ലുവിളിയുണ്ട്. ലൂമിയർ ബസിന്റെ ഫെയ്സ്ബുക് പേജിലാണ് വെല്ലുവിളി.