News Kerala

മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി

ഇടുക്കി: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തെക്കിന്റെ കാശ്മീരിന്റെ കുളിരുതേടി സഞ്ചാരികള്‍ എത്തി തുടങ്ങി. രണ്ട് വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. പക്ഷെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായതോടെ ആശങ്കയും ഉയരുകയാണ്.