News Kerala

എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ ഇന്ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും

മുംബൈ: മുന്നണി മാറ്റം സംബന്ധിച്ച തർക്കങ്ങൾക്കിടെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ ഇന്ന് മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ പവാറിനെ ധരിപ്പിക്കും. ചർച്ചകൾക്കായി പവാർ കേരളത്തിലെത്താനിരിക്കെയാണ് കൂടിക്കാഴ്ച.