News Kerala

ശ്രീ ചിത്തിര ആശുപത്രിയിലെ ഡയറക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് ഡോ: ടി.പി. സെന്‍കുമാര്‍

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുന്നാള്‍ ആശുപത്രിയുടെ ഡയറക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണസമിതിയംഗം ഡോ: ടി.പി. സെന്‍കുമാര്‍. ബിപിഎല്ലുകാരുടെ ചികിത്സ സൗജന്യം നിര്‍ത്തലാക്കിയത് ഡയറക്ടറുടെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സെന്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആശുപത്രിയില്‍ ഗുരുതരമായ ക്രമക്കേടുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു.