സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍
തൃശൂര്‍: പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയൊന്നും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന വാഗ്ധാനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടപ്പെട്ട തൊഴിലുപകരണങ്ങള്‍ക്ക് സഹായം ലഭിക്കാന്‍ വര്‍ഷങ്ങളായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് തളിക്കുളത്തെ മത്സ്യതൊഴിലാളികള്‍.