ട്രായിയുടെ നിര്‍ദേശം അട്ടിമറിക്കാന്‍ ഡെന്നിന്റെ ശ്രമം; പ്രതിഷേധവുമായി കേബില്‍ ഓപ്പറേറ്റര്‍മാര്‍
കൊച്ചി: മാതൃഭൂമിയടക്കം ഉപഭോക്താകള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട ന്യൂസ് ചാനലുകള്‍ കേബില്‍ ടി.വി. വിതരണ കമ്പനിയായ ഡെന്‍ ലഭ്യമാക്കാത്തതിനെതിരെ പ്രതിഷേധവുമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍. ട്രായിയുടെ നിര്‍ദേശം അട്ടിമറിച്ച് മലയാളത്തിലെ സൗജന്യ ചാനലുകളുടെ വിതരണം നിര്‍ത്തിവെച്ചതിനെതിരെ ഡെന്നിന്റെ കീഴിലുള്ള ഓപ്പറേറ്റര്‍മാര്‍ കളക്ടര്‍ക്ക് പരാതി നല്കി.