News Kerala

പണിമുടക്ക്: രണ്ടാം ദിനവും ട്രെയിനുകള്‍ തടഞ്ഞു

കണ്ണൂര്‍: പണിമുടക്കിന്റെ രണ്ടാം ദിനവും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ വലഞ്ഞു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. പയ്യന്നൂരില്‍ മലബാര്‍ എക്‌സ്പ്രസ് തടഞ്ഞതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകരും തൊഴിലാളികളും തമ്മില്‍ വാക്കേറ്റമുണ്ടായി.