News Kerala

ദേശീയ പണിമുടക്ക്: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: ദേശീയ പണിമുടക്ക് സംസ്ഥാനത്തെ തീവണ്ടി ഗതാഗതം താറുമാറാക്കി. സംസ്ഥാനത്ത് ഉടനീളം വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. ട്രെയിനുകളൊക്കയും മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാര്‍ വലയുകയാണ്.