News Kerala

പഞ്ഞമാസ സഹായം ലഭിക്കാതെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

കോഴിക്കോട്: കാലവര്‍ഷം ശക്തമായതോടെ കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട പഞ്ഞമാസ സഹായം ലഭിക്കാത്തത് തിരിച്ചടി ആവുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നല്‍കേണ്ട സഹായമാണ് പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് ഇതുവരെ ലഭിക്കാത്തത്.