News Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

കൊല്ലം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഇനിയുള്ള 52 ദിവസം കടലില്‍ മത്സ്യബന്ധനം നടത്താനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച ആശ്വാസ ധനത്തിന്റെ വിഹിതം മൂന്നു വര്‍ഷമായി കേന്ദ്രം നല്‍കുന്നില്ല എന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ ആരോപിച്ചു.