പ്രാദേശികനേതാക്കളെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാക്കുന്ന പ്രവണത തള്ളിക്കളയാനാകില്ല-സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രാദേശിക നേതാക്കളെ പ്രതികളാക്കുന്ന പ്രവണത തള്ളിക്കളയാന്‍ ആകില്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്-ന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം. മുസ്ലിം ലീഗ് പ്രവര്ത്തകന് ആയ റഫീഖ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം പരിഗണിക്കവെ ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം.