News Kerala

മദ്യത്തിനും മദ്യപാനികള്‍ക്കും പ്രവേശനമില്ല; കര്‍ശന നടപടിയുമായി കുണ്ടാളകുടി ആദിവാസി ഊര്

കൊച്ചി: ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയിലും ആശ്വാസമേകുന്ന ചിലതുമുണ്ട്. അമിത മദ്യപാനം മൂലമുള്ള ആത്മഹത്യകളിലും ക്രമസമാധാന പ്രശ്‌നങ്ങളിലും പൊറുതിമുട്ടി മദ്യത്തിനും മദ്യപാനികള്‍ക്കും ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദേവികുളത്തെ ഒരു ആദിവാസി ഊര്. തുടര്‍ച്ചയായുള്ള ആത്മഹത്യകളാണ് കുണ്ടാളകുടി ആദിവാസി ഊരിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.