News Kerala

തൃപ്തി ദേശായി നാളെ കേരളത്തിലെത്തും

മുംബൈ: നാളെ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മാതൃഭൂമി ന്യൂസിനോട്. എന്തു വന്നാലും വൃശ്ചികം ഒന്നിന് ശബരിമലയില്‍ പ്രവേശിക്കും. സുരക്ഷയില്ലെങ്കിലും ശബരിമലയിലേക്ക് പോകും. തനിക്കു നേരെ ആക്രമണം ഉണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. നാളെ പുലര്‍ച്ചെ യാത്ര പുറപ്പെടുമെന്നും തൃപ്തി ദേശായി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.