News Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ ചുമതല ഭരണസമിതിക്ക് നല്‍കി ട്രസ്റ്റി സത്യവാങ്മൂലം ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന്റെ ചുമതല ഭരണസമിതിക്ക് നല്‍കിക്കൊണ്ട് ട്രസ്റ്റി രാമ വര്‍മ്മ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ആചാര സംബന്ധമായ വിഷയങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി തേടണം.