News Kerala

കൊറോണ പ്രചാരണങ്ങളിലെ സത്യവും മിഥ്യയും: പ്രത്യേകപരിപാടി

നൂറ്റാണ്ടിലെ മഹാമാരിയെ ലോകം ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോള്‍ ചിലര്‍ പറയുന്ന വാക്കുകളും ചിലര്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകളും ആ പ്രതിരോധത്തിന് വിള്ളലുണ്ടാക്കും. കൊറോണ പ്രതിരോധത്തില്‍ ഒരിഞ്ചു പോലും പിന്നോട്ട് പോകാന്‍ നമുക്കാകില്ല. രാജ്യത്തിനു വേണ്ടി, നാടിനു വേണ്ടി, കുടുംബത്തിനു വേണ്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ തടയേണ്ടത് അനിവാര്യമാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യണം. വാട്‌സ്ആപ് സര്‍വ്വകലാശാലകള്‍ അടയ്ക്കണം. പാത്രമടിച്ചാല്‍ ഉണ്ടാകുന്ന ശബ്ദം കൊണ്ട് കൊറോണ വൈറസ് നശിക്കുമെന്ന് പറയുന്നവര്‍ക്ക് ഇനി ജയിലിലെ പാത്രം കഴുകേണ്ടി വരും. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകളിലെ തെറ്റും ശരിയും നമുക്ക് പരിശോധിക്കാം. വിദഗ്ധ വിലയിരുത്തലിനായി അനന്തപുരി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഷിജു സ്റ്റാന്‍ലിയും ചേരുന്നു.