പാഷനെ പ്രൊഫഷനാക്കി; നെയില്‍ ആര്‍ട്ടില്‍ കേരളത്തില്‍ നമ്പര്‍ വണ്ണാണ് രാഖി
പഠിച്ചത് എഞ്ചിനയറിങ്ങ്. നല്ലൊരു കോര്‍പ്പറേറ്റ് കമ്പനിയില്‍ സ്ഥിരവരുമാനമുള്ള ജോലിയും കിട്ടി. ജീവിതം സെറ്റില്‍ അല്ലെ. എന്നാല്‍ അടുത്ത സുഹൃത്ത് വിദേശത്ത് നിന്നും മടങ്ങി വന്നപ്പോള്‍ ഈ കുട്ടിയുടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. സുഹൃത്തിന്റെ വിരലില്‍ പല വര്‍ണത്തിലിട്ടിരിക്കുന്ന നെയില്‍ ആര്‍ട്ട് കണ്ടത് മുതലാണ് ഈ പെണ്‍ക്കുട്ടിയുടെ ജീവിതത്തിൽ മാറ്റം വന്ന് തുടങ്ങിയത്. ചിത്രകലയില്‍ പണ്ട് മുതലെയുള്ള താത്പര്യം, കേരളത്തില്‍ അധികം ആളുകള്‍ പരീക്ഷിച്ചിട്ടില്ലാത്ത നെയില്‍ ആര്‍ട്ടിലേക്ക് തിരിയാന്‍ ഈ തിരുവനന്തപുരത്തുകാരിയെ പ്രേരിപ്പിച്ചു. ആ ചുവട് മാറ്റം പിഴച്ചില്ല. സംഭവം കേറിയങ്ങ് ഹിറ്റായി. അതോടെ എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം നെയില്‍ ആര്‍ട്ടിസ്റ്റായി മാറി. ഇന്ന് കേരളത്തിലെ നമ്പര്‍ വണ്‍ നെയില്‍ ആര്‍ട്ടിസ്റ്റാണ് നമ്മുടെ കഥാനായിക. ഒരു കൗതുകത്തിന് തുടങ്ങിയ നെയില്‍ ആര്‍ട്ട് ഇന്ന് പ്രധാന വരുമാനമാര്‍ഗമാണ്.