News Kerala

ദേവസ്വം ബോര്‍ഡിലെ തര്‍ക്കങ്ങള്‍ മുറുകുന്നു

തിരുവനന്തപുരം: യുവതീ പ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് വാദങ്ങളെ ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവുമായുള്ള പ്രശ്‌നങ്ങള്‍ പ്രസിഡന്റ് എ.പദ്മകുമാര്‍ തുറന്നു സമ്മതിച്ചു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ പിന്നെ പാര്‍ട്ടി പ്രതിനിധി അല്ലെന്ന് പദ്മകുമാര്‍ പറഞ്ഞു. സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് പ്രസിഡന്റും ഇല്ലെന്ന് കമ്മീഷണറും നിലപാടെടുത്തു.