അമ്മയും കുഞ്ഞും മരിച്ച സംഭവം; കൊലപാതകമെന്നാരോപിച്ച് കുടുംബം
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ്ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ഇന്നലെയാണ് പൊള്ളലേറ്റത്. അമ്മ ഇന്നലെ തന്നെ മരിച്ചു. പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ഡിന്‍സിലിന്റെ ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. ഭർതൃവീട്ടിലുണ്ടായ സംഭവം കൊലപാതകമെന്ന് ആരോപിച്ച് അഞ്ജുവിന്റെ പിതാവ് രംഗത്ത് എത്തി. എന്നാൽ അഞ്ജു ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് പറയുന്നത്.