News Kerala

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം: കേരളത്തില്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.