News Kerala

നടുപ്പാറ എസ്‌റ്റേറ്റിലെ കൊലപാതകങ്ങള്‍ മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്

ഇടുക്കി: ചിന്നക്കനാല്‍ നടുപ്പാറ എസ്‌റ്റേറ്റിലെ കൊലപാതകങ്ങള്‍ മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്. കാമുകിയായ കബിലയോടൊപ്പം ജീവിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി ബോബിന്‍. കൊലപാതകവും ഒളിച്ചോടാനുള്ള പദ്ധതിയും അറിയാതെ ബോബിനെ സഹായിച്ചത് കബിലയുടെ ഭര്‍ത്താവ് ഇസ്രവേല്‍. എസ്‌റ്റേറ്റ് ഉടമയെ നീളമുള്ള കത്തികൊണ്ട് കുത്തിയും സഹായിയെ കൂടത്തിനടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്. തെളിവെടുപ്പിനെത്തിച്ച ബോബിനെതിരെ നാട്ടുകാരുടെ രോഷം.