News Kerala

തിരുവല്ല വേങ്ങല്‍ പാടശേഖരത്തില്‍ നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

തിരുവല്ല: തിരുവല്ല വേങ്ങല്‍ പാടശേഖരത്തില്‍ നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ട രണ്ട് പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, മത്തായി ഈശോ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷിയുടെ അന്തിമ ഘട്ടത്തിലാണ് മരുന്നടിക്കുന്നത്. ഇതിനായി വിരാട് എന്ന കീടനാശിനിയാണ് ഇവര്‍ ഉപയോഗിച്ചത്. പല മരുന്നുകള്‍ ചേര്‍ന്നാണ് കീടനാശിനി തയ്യാറാക്കിയിരിക്കുന്നത്. അശാസ്ത്രീയമായി മരുന്നുപയോഗിച്ചതാകാം അപകടത്തിന് കാരണമെന്നാണ് കൃഷിവകുപ്പ് പറയുന്നത്.