News Kerala

കനത്തമഴയെ അവഗണിച്ച് തൃശ്ശൂരില്‍ പഴയകാല ബൈക്കുകളുടെ സംഗമം

ചാലക്കുടി: കനത്തമഴയെ അവഗണിച്ച് തൃശ്ശൂര്‍ ജില്ലയില്‍ മതിലകത്ത് അഞ്ഞൂറിലേറെ പഴയകാല ബൈക്കുകളുടെ സംഗമം. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ടു സ്‌ട്രോക്ക് ബൈക്കുകളില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ന്യൂജനറേഷന്‍ കൂട്ടമാണ് ഒത്തുകൂടിയത്. ടു സ്‌ട്രോക്ക് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.