News Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഭ്യാസപ്രകടനം; വാഹനം പിടികൂടി

കൊല്ലം: ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിനു ശേഷം ഒളിപ്പിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ കേസുമെടുത്തു.