News Kerala

ആ ഹിയറിങ് എയ്ഡ് തിരിച്ചെത്തിക്കു; കുഞ്ഞു നിയക്ക് ഒന്നും കേള്‍ക്കാന്‍ വയ്യ

കണ്ണൂര്‍: നിയ മോള്‍ക്ക് ഒന്നും കേള്‍ക്കുന്നില്ലെന്ന വിഷമത്തിലാണ് ഈ അമ്മ. കണ്ണൂര്‍ പേര്‍ളശ്ശേരിയിലെ അജിത-രാജേഷ് ദമ്പതികളുടെ രണ്ടു വയസുകാരി നിയ മോളുടെ ശ്രവണ സഹായിയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ജന്മനാ കേള്‍വി ശക്തിയില്ലാത്ത നിയ മോള്‍ക്ക് നാല് ലക്ഷം രൂപ ചിലവിട്ടാണ് ഹിയറിങ് എയിഡ് വാങ്ങിയത്. പുതിയത് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നഷ്ടപ്പെട്ട എയ്ഡ് തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍.