News Kerala

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിപിഎം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ സര്‍ക്കാരിനെതിരായ വികാരം പരസ്യമാക്കി സി.പി.എം പ്രാദേശിക ഘടകങ്ങള്‍. യു.എ.പി.എ ചുമത്തിയതിനെതിരെ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. പോലീസ് ധൃതി പിടിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു എന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.